The Black Stallion
ദി ബ്ലാക്ക് സ്റ്റാല്‍യന്‍ (1979)

എംസോൺ റിലീസ് – 1125

അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന്‍ ഒരു കറുത്ത അറബിക്കുതിരയില്‍ ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം പോലെയുള്ള ഒരു ദ്വീപില്‍ പെട്ടുപോകുകയും ചെയ്യുന്നു. അവിടെ നിന്ന് രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്ന അലെക് മുന്‍ കുതിരയോട്ട പരിശീലകന്‍ ഹെന്‍റി ഡെയ്ലിയുമായി പരിചയപ്പെടുന്നു. തുടര്‍ന്ന് അലെക്കിന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.