എം-സോണ്‍ റിലീസ് – 1619
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | William Brent Bell |
പരിഭാഷ | സുമന്ദ് മോഹൻ |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ് ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. ഒരു കുട്ടിയെ വളര്‍ത്തുന്നതുപോലെത്തന്നെ വളരെ ശ്രദ്ധയോടുകൂടി ബ്രാംസിനെ നോക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട് വൃദ്ധദമ്പതികള്‍ ഒരു യാത്രയ്ക്ക് പോകുന്നു. തുടര്‍ന്ന് ഗ്രെറ്റയ്ക്ക് അവിടെ അസ്വാഭാവികമായ പല അനുഭവങ്ങളും ഉണ്ടാവുന്നു.
നായികയായി അഭിനയിച്ച ലോറന് കോഹന് മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതികപരമായും ചിത്രം നല്ല നിലവാരം പുലര്‍ത്തി. ഹൊറര്‍ ചിത്രങ്ങളില്‍ കാണാറുള്ള സ്ഥിരം ക്ലീഷേകള്‍ കുറെയൊക്കെ ഒഴിവാക്കിക്കൊണ്ട് നിര്മ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ചിത്രം ബോറടിക്കാതെ കാണാവുന്നതാണ്.
കടപ്പാട്: ശ്യാം നാരായൺ. ടി. കെ