The Boy Who Harnessed the Wind
ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ് (2019)

എംസോൺ റിലീസ് – 1597

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Chiwetel Ejiofor
പരിഭാഷ: ശിവരാജ്
ജോണർ: ഡ്രാമ
Download

4553 Downloads

IMDb

7.6/10

2019-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ Biography-Drama വിഭാഗത്തിൽ പെടുന്ന സിനിമയാണ് “ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ്”. ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ മലാവിയിലെ inventor ഉം Author ഉം ആയ William Kamkwamba യുടെ സ്കൂൾപഠനകാലമാണ് സിനിമയിൽ കാണിക്കുന്നത്.

“വിംമ്പെ” എന്ന ഗ്രാമത്തിലാണ് കഥനടക്കുന്നത്. രാത്രിയിൽ പഠിക്കാൻ വെളിച്ചമില്ലാത്തതിനാൽ ക്ലാസ്സധ്യാപകന്റെ സൈക്കിളിലെ ഹെഡ്ലൈറ്റ് ഊരിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് വില്യം ആദ്യമായി “ഡൈനാമോ” കാണുന്നത്. വെള്ളപ്പൊക്കം കാരണം ഗ്രാമത്തിൽ ദാരിദ്രവും പട്ടിണിയും വരുന്നു. ഫീസടയ്ക്കാതെ ക്ലാസ്സിരിക്കണ്ട എന്നുപറഞ്ഞു ഇറക്കിവിട്ട വില്യം, ക്ലാസ്സ് അധ്യാപകൻ വഴി സ്‌കൂൾ ലൈബ്രറിയിൽ കയറിപറ്റുന്നു. അവിടെനിന്ന് ഡൈനാമോയെകുറിച്ച് കൂടുതലറിയുന്ന വില്യം, ഡൈനാമോ ഉപയോഗിച്ച് ഒരു “കാറ്റാടിയന്ത്രം” ഉണ്ടാക്കിയാൽ അതുവഴി തന്റെ ഗ്രാമത്തിലെ ജലലഭ്യതയിലുള്ള ക്ഷാമത്തേയും ദാരിദ്രത്തെയും പട്ടിണിയെയും മറികടക്കാമെന്ന് മനസ്സിലാക്കുന്നു. വില്യം അച്ഛനുമുൻപിൽ കാറ്റാടിയന്ത്രത്തിന്റെ ചെറിയൊരു മാതൃകയുണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിക്കുന്നു. വലിയൊരു കാറ്റാടിയന്ത്രമുണ്ടാക്കണമെങ്കിൽ അച്ഛന്റെ സൈക്കിൾ മുറിക്കേണ്ടി വരുമെന്ന് പറയുന്ന വില്യമിനോട് അച്ഛൻ പൊട്ടിത്തെറിക്കുന്നു. വില്യമിന്റെ ആശയങ്ങളെ ഒരു 13 വയസ്സുകാരന്റെ വെറും ജല്പനങ്ങളാണെന്ന രീതിയിൽ അവന്റെ അച്ഛൻ പാടെ അവഗണിക്കുന്നു. ഗ്രാമത്തിലെയും സ്വന്തം കുടുംബത്തിലെയും പ്രശങ്ങൾക്കിടയിലും, ഒരു കാറ്റാടിയന്ത്രം നിർമിച്ച് ഈ പ്രശങ്ങളെല്ലാം പരിഹരിച്ച് എല്ലാവരെയും രക്ഷിക്കാമെന്ന് വിശ്വസിച്ചുനടക്കുന്ന, ഒരു നിഷ്കളങ്കനായ 13 വയസ്സുകാരന്റെ കഥയാണ് “ദ ബോയ് ഹു ഹാർനെസ്സ്‌ഡ് ദ വിൻഡ്”

വിംമ്പെ എന്ന ഗ്രാമത്തിന്റെ തനതായ ഭംഗി അങ്ങനെതന്നെ ഒപ്പിയെടുത്ത് വച്ചിരിക്കുന്നതിന്റെയൊപ്പം ദാരിദ്രത്തിന്റെ നിസ്സഹായതയും കഷ്ടതകളും മികച്ചരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അഭിനയിച്ചവരെല്ലാം ഇതിൽ ജീവിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നവിധം, യാതൊരുവിധ ഏച്ചുകെട്ടലുകളുമില്ലാതെ കൈയ്യടക്കത്തോടെ അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്.

അച്ഛനായി അഭിനയിച്ച Chiwetel Ejiofor ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയെ 2019ലെ ഓസ്കറിലേക്കുള്ള ബ്രിട്ടീഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരൂപകപ്രശം സ പിടിച്ചുപറ്റിയ, അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ നല്ലരീതിയിൽ കഥപറഞ്ഞുപോകുന്ന ഒരു മനോഹര കൊച്ചുചിത്രം, അതാണ് ദ ബോയ് ഹു ഹാർനെസ്സ്ഡ് ദ വിൻഡ്.