The Burial of Kojo
ദ ബറിയല്‍ ഓഫ് കോജോ (2018)
എംസോൺ റിലീസ് – 1065
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Blitz Bazawule |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ, ത്രില്ലർ |
അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്.
Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം തന്നെയാണ്.
സ്ലോ മൂവിങ് surreal ചിത്രങ്ങൾ താല്പര്യപ്പെടുന്നവർ തീർച്ചയായും കാണാൻ ശ്രമിക്കുക. ഈ ചിത്രത്തിന് IMDB റേറ്റിംഗ് തീരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.