The Call of the Wild
ദി കാൾ ഓഫി ദി വൈൽഡ് (2020)
എംസോൺ റിലീസ് – 1719
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Chris Sanders |
പരിഭാഷ: | മുഹമ്മദ് റഫീക്. ഇ, പ്രശാന്ത് ശ്രീമംഗലം, സന്ദീപ് എം ജി |
ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
1890 കളിൽ കാലിഫോർണിയായിലെ വീട്ടിൽ നിന്നും കടത്തികൊണ്ട് പോകുന്ന ബക്ക് എന്ന വിശാല മനസ്ക്കനായ നായയുടെ കഥയാണ് ദി കാൾ ഓഫ് വൈൽഡ്. ആനന്ദകരമായ ഗാർഹിക ജീവിതം തല കീഴായി മറിഞ്ഞ ബക്ക് ഒരു മെയിൽ ഡെലിവറി സ്ലെഡ് ഡോഗ് ആയി മാറുന്നതും, ഈ ആത്യന്തികമായ ലോകത്ത് തന്റെ സ്ഥാനം എന്താണെന്നു കണ്ടെത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യർക്കിടയിൽ വസിക്കുമ്പോഴും ബക്ക്, തന്റെ പൂർവ്വികന്മാർ വിഹരിച്ചിരുന്ന കാടിന്റെ അതിപുരാതനമായ വിളി കേട്ടുകൊണ്ടേയിരുന്നു. മനുഷ്യനും മൃഗവും പ്രകൃതിയും എന്താണെന്നതിന്റെ ഒരു തെളിഞ്ഞ വർണ്ണനയാണിത്. അതിമനോഹരമായ വിഷ്വലുകൾ കൊണ്ട് സമ്പന്നമായ ഈ മൂവി എല്ലാ പ്രായക്കാർക്കും ഒരു പോലെ കാണാനാവുന്ന ഒരു ഫീൽ ഗുഡ് മൂവി ആണ്.