The Crow
ദി ക്രോ (1994)

എംസോൺ റിലീസ് – 2405

Download

5111 Downloads

IMDb

7.5/10

യഥാർത്ഥ ലോകത്തിനും മരണ ലോകത്തിനും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നത് കാക്കകൾ ആണെന്നാണ് ഒരു വിശ്വാസം.
ആശകൾ പൂർത്തിയാകാതെ മരിച്ചവരുടെ ആത്മാക്കളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ചിലപ്പോൾ അവയ്ക്ക് കഴിയും. അങ്ങനെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ചിത്രത്തിലെ നായകനായ എറിക് ഡ്രെവൻ. ഒരു ഹാലോവീൻ രാത്രിയിൽ തന്നെയും, തന്റെ കാമുകിയേയും കൊലപ്പെടുത്തിയ ക്രിമിനൽ ഗ്യാങ്ങിനോട്‌ പ്രതികാരം ചെയ്യുക എന്നതാണ് എറിക്കിന്റെ മടങ്ങി വരവിന്റെ ലക്ഷ്യം. ആ പ്രതികാര കഥയാണ് ദി ക്രോ പറയുന്നത്. ബ്രൂസ് ലീയുടെ മകനായ ബ്രാന്റൻ ലീയാണ് നായകനായ എറിക്കിനെ അനശ്വരമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരപകടത്തിൽ അദ്ദേഹം മരിക്കുകയായിരുന്നു. അക്കാരണത്താൽ ഒരുപാട് തടസ്സങ്ങളെ അതിജീവിച്ചാണ് ദ ക്രോ പ്രദർശനത്തിനെത്തിയത്. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രം പിൽക്കാലത്ത് ഒരു കൾട്ട് ആയി മാറി.

ബ്രന്റൻ ലീക്കും, അദ്ദേഹത്തിന്റെ ഭാര്യ ആകേണ്ടിയിരുന്ന എലിസ ഹട്ടനുമാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.