The Darjeeling Limited
ദ ഡാർജിലിങ് ലിമിറ്റഡ് (2007)

എംസോൺ റിലീസ് – 3059

ഒന്നിച്ചു കളിച്ചു വളർന്ന, എന്നാൽ കാലത്തിന്റെ പ്രയാണത്തിൽ അകപ്പെട്ട് ലോകത്തിന്റെ പല കോണുകളിലേക്ക് അകലപ്പെട്ട 3 അമേരിക്കൻ സഹോദരങ്ങളുടെ ജീവിതങ്ങൾ. ഫ്രാൻസിസ്, പീറ്റർ, ജാക്ക്. അച്ഛൻ വിറ്റ്മന്റെ മരണ ശേഷം തങ്ങൾ പരസ്പരം തീർത്തും അപരിചിതരായി കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ ഇന്ത്യയിലൂടെ അവർ ഒന്നിച്ചു നടത്തുന്ന ഒരു ആത്മീയ യാത്ര. പഴയ കളിയും ചിരിയും സഹോദര സ്നേഹവും, കുടുംബ ബന്ധവുമെല്ലാം വീണ്ടെടുക്കാനായുള്ള ഈ ട്രെയിൻ യാത്രയിലെ രസകരമായ സംഭവങ്ങളാണ് 2007-ൽ ഹോളിവുഡിൽ ഇറങ്ങിയ കോമഡി ഡ്രാമ “ദ ഡാർജിലിങ് ലിമിറ്റഡ്” പറയുന്നത്.

ഫ്രാൻസിസായി ഓവൻ വിൽസനും, പീറ്ററായി അഡ്രിയൻ ബ്രോഡി യും, ജാക്ക് ആയി ജേയ്സൻ ഷോട്ട്സ്മെനും ചിത്രത്തിൽ വേഷമിടുന്നു. ഏകദേശം പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇർഫാൻ ഖാനും വേഷമിട്ടിട്ടുണ്ട്.
വെസ് ആന്ഡേഴ്സൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.