The Delta Force
ദി ഡെൽറ്റ ഫോഴ്സ് (1986)

എംസോൺ റിലീസ് – 2220

Download

3526 Downloads

IMDb

5.6/10

അമേരിക്കൻ സേനയിലെ പ്രത്യേക വിഭാഗമായ “ഡെൽറ്റ ഫോഴ്‌സിന്റെ” യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് ‘ചക്ക് നോറിസും ലീ മെർവിനും’ പ്രധാന വേഷത്തിൽ അഭിനയിച്ചു 1986 ൽ പുറത്തിറങ്ങിയ ഫ്ലൈറ്റ് ഹൈജാക്കിങ്/ത്രില്ലർ സിനിമയാണ് ‘ഡെൽറ്റ ഫോഴ്സ്’.ഫ്ലൈറ്റ് ഹൈജാക്കിങ് സിനിമകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരിക്കലും മാറ്റി നിർത്താനാവുന്ന സിനിമയല്ല ഇത്.
ഗ്രീസിൽ നിന്നും റോം വഴി ന്യൂയോർക്കിലേക്ക് പോകേണ്ട അമേരിക്കൻ വിമാനക്കമ്പനിയുടെ ATW ഫ്ലൈറ്റ് 282 ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയും ബന്ദികളെ ബെയ്‌റൂട്ടിൽ ബന്ദികളാക്കുകയും ചെയ്യുന്നു.ബന്ദികളെ മോചിപ്പിക്കാനായി അമേരിക്കൻ ഡെൽറ്റ ഫോഴ്സ് ഇസ്രയേലിന്റെ സഹായത്തോടെ ലെബനോനിൽ എത്തി സാഹസിക ഇടപെടൽ നടത്തുന്നതാണ് കഥ.സാഹസിക ഏറ്റുമുട്ടലുകൾ ഏറെയുള്ള ഈ ചിത്രം പ്രേക്ഷകർക്ക് രണ്ടു മണിക്കൂർ ത്രില്ലിൽ ഇരുന്നു കാണാനുള്ള വക നൽകുന്നുണ്ട്.