The Devil's Backbone
ദി ഡെവിള്‍സ് ബാക്ക്ബോണ്‍ (2001)
എംസോൺ റിലീസ് – 1226
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | Guillermo del Toro |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ, ഹൊറർ |
പ്രശസ്ത മെക്സിക്കൻ സംവിധായകൻ ഗിയർമോ ഡെൽ ടോറോയുടെ മൂന്നാമത്തെ ചിത്രമാണ് Devil’s Backbone. അദ്ദേഹത്തിന്റെ പ്രസിദ്ധമായ Pan’s Labyrinth പോലെ തന്നെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ വീക്ഷണകോണിലൂടെ മുന്നോട്ട് പോകുന്ന ഒരു ഹൊറർ/ഫാന്റസി ചിത്രമാണിത്.
ആഭ്യന്തര യുദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട കാർലോസ് ഒരു അനാഥാലയത്തിൽ എത്തിപ്പെടുന്നു. അവിടെ ഒരു കുട്ടിയുടെ പ്രേതത്തെ കാണാൻ ഇടയാവുന്ന കാർലോസ് ആ അലഞ്ഞു തിരിയുന്ന ആത്മാവിന്റെ രഹസ്യം അന്വേഷിച്ചിറങ്ങുകയാണ്. മനുഷ്യന്റെ അത്യാഗ്രഹത്തിന്റെയും യുദ്ധത്തിനിടയിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെയും കഥയാണ് അവിസ്മരണീയമായ ഛായാഗ്രഹണത്തിന്റെ അകമ്പടിയോടെ ഈ ചിത്രം പറയുന്നത്. ഡെൽ ടോറോയുടെ സ്വന്തം ശൈലിയിൽ സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ഈ സിനിമ പ്രേക്ഷകന് നൽകുന്നത്.