The End of the F***ing World Season 2
ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ് സീസൺ 2 (2019)
എംസോൺ റിലീസ് – 1308
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Clerkenwell Films |
പരിഭാഷ: | ഷിഹാബ് എ. ഹസ്സൻ |
ജോണർ: | അഡ്വെഞ്ചർ, കോമഡി, ഡ്രാമ |
ചാള്‍സ് ഫോര്‍സ്മാന്‍റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 കാരനായ ജെയിംസും സഹപാഠിയായ അലിസ്സയും നടത്തുന്ന യാത്രയും അനുബന്ധ സംഭവങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം. ബാല്യം പിന്നിട്ട് കൌമാരത്തിലെത്തിയപ്പോഴും വീടും ചുറ്റുപാടുകളും അസ്വസ്ഥതകള്‍ മാത്രം സമ്മാനിക്കുന്നത് തുടര്‍ന്നപ്പോള്‍ നാടുവിട്ട ജെയിസും അലിസ്സയും അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളും തുടർന്ന് അവരുടെ ജീവിതത്തിലെ വിശേഷങ്ങളുടെയും അപ്രതീക്ഷിത സംഭവങ്ങളുടെയും തുടര്‍ച്ചയിലേക്ക് പ്രേക്ഷകന്‍ ആകാംക്ഷാപൂര്‍വ്വം വലിച്ചടുപ്പിക്കപ്പെടുന്നു. അഭിനേതാക്കളുടെ മികവുകൊണ്ടും മേക്കിംഗിലെ പ്രത്യേകതകള്‍ കൊണ്ടും നിരൂപകപ്രശംസ പിടിച്ചുപറ്റിയ പരമ്പരയാണ് ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ്. അതിന്റെ രണ്ടാമത്തെ സീസൺ സമർപ്പിക്കുന്നു.