The Equalizer 2
ദി ഇക്വലൈസർ 2 (2018)

എംസോൺ റിലീസ് – 1460

Download

12375 Downloads

IMDb

6.7/10

2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത കുറഞ്ഞ അവതരണ രീതിയും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു.

DIA ഓഫീസർ ആയിരുന്ന റോബർട്ട് മക്കോൾ, ഇപ്പോൾ ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന അയാൾക്ക് ആകെയുളള ബന്ധം പഴയ സഹപ്രവർത്തക സൂസനും ഭർത്താവുമായിട്ടാണ്. ഒരു കൊലക്കേസന്വേഷണത്തിനായി ബ്രസൽസിലേക്ക് പോകുന്ന സൂസൻ കൊലപ്പെടുകയും മക്കോൾ, സൂസന്റെ കൊലയാളിയെ തേടിയിറങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. Denzel Washington എന്ന അതുല്യപ്രതിഭയുടെ ഒറ്റയാൾ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.