The Equalizer 3
ദി ഇക്വലൈസര്‍ 3 (2023)

എംസോൺ റിലീസ് – 3260

Download

16661 Downloads

IMDb

6.8/10

സംവിധായകന്‍ ആന്റോണ്‍ ഫുക്വയുടെ ദി ഇക്വലൈസര്‍ [ദി ഇക്വലൈസർ (2014), ദി ഇക്വലൈസർ 2 (2018)] സീരിസിലെ മൂന്നാമത്തെ ചിത്രമാണ്, ഡെന്‍സല്‍ വാഷിംഗ്‌ടണ്‍, ഡകോട്ടാ ഫാനിംഗ് എന്നിവര്‍ പ്രധാന കാഥാപാത്രങ്ങളായെത്തി, 2023-ല്‍ പുറത്തിറങ്ങിയ ‘ദി ഇക്വലൈസര്‍ 3‘ എന്ന ഹോളിവുഡ്‌ ചിത്രം.

DIA ഓഫീസർ ആയിരുന്ന റോബര്‍ട്ട് മക്കോളിന്റെ ജീവിതത്തിന്റെ പുതിയ ചാപ്റ്ററായ ‘ദി ഇക്വലൈസര്‍ 3‘-യുടെ കഥാപശ്ചാത്തലം ഇറ്റലിയാണ്. സിസിലിയിലെ ഒരു ഓപ്പറേഷനിടെ ഗുരുതരമായി പരിക്കേറ്റ മക്കോള്‍, അള്‍ട്ടമോന്റെ എന്ന സ്ഥലത്ത്‌ എത്തിച്ചേരുന്നു. വൈദ്യസഹായത്തിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങുന്ന അയാള്‍ക്ക്, ആ ചെറുപട്ടണവും അവിടുത്തെ ആള്‍ക്കാരെയും ഇഷ്ടമാകുന്നു. ഇനിയുള്ള കാലം അവിടെ താമസിക്കാമെന്ന് തീരുമാനിക്കുന്ന മക്കോളിന്, പക്ഷേ ജനജീവിതം ദുസ്സഹമാക്കുന്ന കമോറയെന്ന ഇറ്റാലിയന്‍ മാഫിയക്കെതിരെ പോരാടേണ്ടി വരുന്നു.

ഡെന്‍സല്‍ വാഷിംഗ്‌ടണ്‍ എന്ന അതുല്യ പ്രതിഭ അനശ്വരമാക്കിയ, കണ്മുന്നിലെ അനീതിക്കെതിരെ പോരാടുന്ന, നിസ്സഹായരായ മനുഷ്യര്‍ക്ക്‌ തണലായ, റോബര്‍ട്ട് മക്കോള്‍ എന്ന കഥാപാത്രത്തിന്റെ ഇപ്പോഴത്തെ മാനസിക, ശാരീരിക അവസ്ഥകള്‍ വ്യക്തമായി കാണിച്ചുതരുന്ന ചിത്രം, ആക്ഷനേക്കാള്‍ ഡ്രാമയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

നാല്‍പത്‌ വര്‍ഷത്തെ അഭിനയജീവിതത്തിന് തിരശീലയിടാന്‍ തയ്യാറെടുക്കുന്ന ഡെന്‍സല്‍ വാഷിംഗ്‌ടണ്‍ എന്ന മഹാപ്രതിഭയുടെ ആരാധകര്‍ക്കും ഇക്വലൈസര്‍ സീരീസ്‌ ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ ചിത്രമാണ് ‘ദി ഇക്വലൈസര്‍ 3‘.