The Eye
ദി ഐ (2008)

എംസോൺ റിലീസ് – 2748

Download

2350 Downloads

IMDb

5.4/10

2008′ ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് ‘ദി ഐ.’ വയലിനിസ്റ്റ് ആണ് നായികയായ സിഡ്നി വെൽസ്. ഒരു അപകടത്തെ തുടർന്ന് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ അവൾക്ക് അവളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവളുടെ കാഴ്ച വീണ്ടെടുക്കാനായി അവൾ കോർണിയ ട്രാൻസ്പ്ലാൻ്റേഷൻ നടത്താൻ തീരുമാനമെടുത്തു.

എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം വിചിത്രമായ പലതും അവൾക്ക് കാണാൻ ഇടവന്നു. താൻ കാണുന്നതൊന്നും യഥാർത്ഥത്തിലുള്ളതല്ല എന്ന് വൈകാതെ മനസ്സിലാക്കിയ അവൾ ഇതിനായി സഹായം തേടിയത് ഡോ. പോൾ ഫോക്ക്നറിനെയാണ്.

അദ്ദേഹത്തിന്റെ സഹായത്തോടെ സിഡ്നി തന്റെ ഡോണർ ആരാണെന്നും അവളുടെ ദർശനങ്ങളുടെ പിന്നിലെ സത്യം എന്താണെന്നും കണ്ടെത്താനുള്ള ശ്രമവും യാത്രയുമാണ് ‛ദി ഐ‘ എന്ന സിനിമ.