The Fault in our stars
ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)

എംസോൺ റിലീസ് – 306

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Josh Boone
പരിഭാഷ: പ്രശാഖ് പി പി
ജോണർ: ഡ്രാമ, റൊമാൻസ്
Download

14039 Downloads

IMDb

7.7/10

ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ്‌ ബൂണ്‍ സംവിധാനം ചെയ്ത “ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്”. ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി “സപ്പോര്‍ട്ട് ഗ്രൂപ്പില്‍” പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും അവനുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. ഹെയ്സലിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെ നേരില്‍ കാണാന്‍ പൊട്ടിച്ച് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നതോടെ അവരുടെ ജീവിതത്തിലെ മനോഹരമായ പ്രണയ മുഹൂര്‍ത്തങ്ങള്‍ ആരംഭിക്കുകയായി.