The Fox and the Hound
ദി ഫോക്സ് ആൻഡ് ദി ഹൗണ്ട് (1981)

എംസോൺ റിലീസ് – 2569

Download

979 Downloads

IMDb

7.2/10

ഒരു കുറുക്കനും വേട്ടനായയും കൂട്ടുകൂടിയാൽ എങ്ങനെയിരിക്കും? ബദ്ധവൈരികളായ രണ്ടു കൂട്ടർ തമ്മിലുള്ള സൗഹൃദം സാധ്യമെന്ന് പറയാനാവില്ലല്ലോ. ഡാനിയേൽ പി. മന്നിക്സിന്റെ 1967 ൽ പുറത്തിറങ്ങിയ ‘ദി ഫോക്സ് ആൻഡ് ദി ഹൗണ്ട്’ എന്ന നോവലിന്റെ പശ്ചാത്തലം ഈയൊരു വിചിത്ര കൂട്ടുകെട്ടായിരുന്നു. ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 1981 ൽ പുറത്തിറങ്ങിയ ഈ അനിമേഷൻ ചിത്രം. വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന് ടെഡ് ബെർമാൻ, റിച്ചാർഡ് റിച്ച്, ആർട്ട് സ്റ്റീവൻസ് എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ചിരിക്കുന്നു.

ടോഡ് എന്ന കുറുക്കന്റെയും കോപ്പർ എന്ന വേട്ടനായയുടെയും വിചിത്ര കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചിത്രം, ശത്രുക്കളെന്നും ശത്രുക്കളായിരിക്കുമെന്നും അവിടെ സൗഹൃദത്തിന് സ്ഥാനമില്ലെന്നും അടിവരയിടുന്ന സമൂഹത്തോടും തങ്ങളിലെ സഹജവാസനകളോടും പോരാടി സൗഹൃദം നിലനിർത്താനുള്ള ഇരുവരുടേയും ശ്രമങ്ങളിലൂടെ പുരോഗമിക്കുന്നു.