The Fury of a Patient Man
ദ ഫ്യൂറി ഓഫ് എ പേഷ്യൻറ് മാൻ (2016)

എംസോൺ റിലീസ് – 1244

Subtitle

2054 Downloads

IMDb

6.7/10

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഇത് ഒരു പാവം മനുഷ്യന്റെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. സാധാരണ ക്രൈം തില്ലറുകളിൽനിന്ന് വ്യത്യസ്തമായി മനഃശാസ്ത്രപരമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രമുഖ സ്പാനിഷ് നടൻ റൗൾ അരെവാലേയുടെ ആദ്യ സംവിധാന സംരംഭമാണ് ദ ഫ്യൂറി ഓഫ് എ പേഷ്യന്റ് മാൻ. നാടകീയമായ രംഗങ്ങളോ സംഭാഷണങ്ങളോ അല്ല ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് കാഴ്ചക്കാരിൽ ഉദ്വേഗം ജനിപ്പിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ സീൻ മുതൽ ക്യാമറ ചലനം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്റോണിയോ ഡി ലാ ടോറേയുടെ മാസ്മരിക പ്രകടനമാണ് മറ്റൊരു ആകർഷണം. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ടൈറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും തിളങ്ങിയ ചിത്രം സംവിധാനത്തിനും അഭിനയത്തിനും നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങി.