The Ghost Writer
ദി ഗോസ്റ്റ് റൈറ്റർ (2010)

എംസോൺ റിലീസ് – 2539

Download

5411 Downloads

IMDb

7.2/10

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കി ഇറക്കാനുള്ള ഒരുക്കത്തിലാണ്. പുസ്തകം എഴുതാൻ സഹായിയെ (ഗോസ്റ്റ് റൈറ്റർ) പ്രസാധകർ നിയോഗിക്കുന്നു. താൽപര്യം ഇല്ലാതിരുന്നിട്ടും, നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞപ്പോൾ നായകൻ (ചിത്രത്തിൽ ഇയാൾക്ക് പേരില്ല) ആ ജോലി ഏറ്റെടുക്കുന്നു. തനിക്ക് മുമ്പ് ലാങ്ങിനു വേണ്ടി ജോലി ചെയ്ത ഗോസ്റ്റ് റൈറ്റർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ഇയാൾ മനസിലാക്കുന്നു.

ലാങ് അവധിക്കാലം ചെലവഴിക്കുന്ന അമേരിക്കയിലെ ഒരു ദ്വീപിലുള്ള ആഡംബര വസതിയിൽ വച്ചാണ് ഗോസ്റ്റ് റൈറ്റർക്ക് തന്റെ ജോലി പൂർത്തിയാക്കേണ്ടത്. അവിടെ എത്തുന്ന ഗോസ്റ്റ് റൈറ്റർ അവിടെ പല ദുരൂഹതകളും മണക്കുന്നു. തൻ്റെ മുൻഗാമിയായ ഗോസ്റ്റ് റൈറ്ററുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥയെ കുറിച്ചാണ് അയാൾ ആദ്യം അന്വേഷിക്കുന്നത്.
പ്രഗത്ഭ ചലച്ചിത്രകാരൻ റൊമൻ പൊളാൻസ്കി സംവിധാനം ചെയ്തിരിക്കുന്ന, ആദ്യാവസാനം സസ്പെൻസ് നിലനിർത്തുന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടി.