The Gift
ദി ഗിഫ്റ്റ് (2015)

എംസോൺ റിലീസ് – 2458

Download

10258 Downloads

IMDb

7/10

ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറി എത്തുകയാണ് സൈമണും ഭാര്യ റോബിനും. സൈമണ് പുതിയ ഓഫീസ് തുടങ്ങണം, ജോലിയിൽ പ്രൊമോഷൻ വേണം എന്നൊക്കെയാണ് ലക്ഷ്യം. സ്വന്തമായി ബിസിനസ് ചെയ്തിരുന്ന റോബിൻ തൽക്കാലം വീട്ടുകാര്യങ്ങൾ ഒക്കെ നോക്കി ഒതുങ്ങിക്കൂടാൻ തീരുമാനിക്കുന്നു.
ഇതിനിടെയാണ് ഇവർ യാദൃച്ഛികമായി ഒരാളെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടുമുട്ടുന്നത്. സൈമണിന്റെ ഒരു സ്കൂൾമേറ്റ് ആണെന്ന് പറഞ്ഞാണ് ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് കുടുംബവുമായി ഇയാൾ അടുക്കുന്നു. പ്രതീക്ഷിക്കാത്ത സമ്മാനങ്ങൾ അയച്ചുകൊടുക്കുന്നു.
അയാളിൽ എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് റോബിനും സൈമണും സംശയിക്കുന്നു. അവർ പോലും പ്രതീക്ഷിക്കാതെയാണ് പിന്നീട് കാര്യങ്ങൾ മാറിമറിയുന്നത്. മുഴുവൻ സമയവും സസ്പെൻസ് നിലനിർത്തി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന സിനിമയാണ് ‘ദി ഗിഫ്റ്റ്’.