The Girl Who Got Away
ദി ഗേൾ ഹു ഗോട്ട് എവേ (2021)

എംസോൺ റിലീസ് – 3118

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Michael Morrissey
പരിഭാഷ: അനൂപ് അനു
ജോണർ: ഹൊറർ, ത്രില്ലർ
Download

6140 Downloads

IMDb

5.3/10

മൈക്കൽ മോറിസി രചനയും സംവിധാനവും നിർവ്വഹിച്ച് 2021 ഇൽ പുറത്തിറങ്ങിയ ഒരു സസ്പെൻസ് ത്രില്ലർ മൂവിയാണ് “ദി ഗേൾ ഹു ഗോട്ട് എവേ.” നാല് പെൺകുട്ടികളെ കൊന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു വനിതാ സീരിയൽ കില്ലറുടേയും അവളിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ പെൺകുട്ടിയുടേയും കഥയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ഇരുപത് വർഷത്തിന് ശേഷം വനിത സീരിയൽ കില്ലർ രക്ഷപ്പെടുകയും രക്ഷപ്പെട്ട അഞ്ചാമത്തെ പെൺകുട്ടിയെ വേട്ടയാടാൻ തുടങ്ങുകയും ചെയ്യുന്നു. അതിനുശേഷം ആവർത്തിക്കുന്ന കൊലപാതകങ്ങൾ നായികയായ ക്രിസ്റ്റീന ബൗഡനെ കൂടുതൽ സമ്മർദ്ധത്തിലാക്കുന്നു. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.