The Girl with the Dragon Tattoo
ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ (2011)

എംസോൺ റിലീസ് – 1012

Download

12221 Downloads

IMDb

7.8/10

നാല്‍പ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് വാന്‍ഗര്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ദ്വീപില്‍ നടന്ന ഒരു കുടുംബസംഗമത്തിനിടെ ഹാരിയറ്റ് വാന്‍ഗര്‍ അപ്രത്യക്ഷയാവുന്നു. അവളുടെ ശവശരീരം കണ്ടുകിട്ടിയില്ലെങ്കിലും അവളുടെ പ്രിയപ്പെട്ട അമ്മാവന്‍, അതൊരു കൊലപാതകമാണെന്നും തന്‍റെ കുടുംബാംഗങ്ങളില്‍ ആരോ ത്തന്നെയാണ് കൊലയാളിയെന്നും വിശ്വസിക്കുന്നു. കൊലയാളിയെ കണ്ടെത്താനായി സമീപകാലനിയമനടപടികളിലൂടെ അപമാനിതനായ സാമ്പത്തികജേര്‍ണലിസ്റ്റ് മൈക്കല്‍ ബ്ലോങ്ക്വിസ്റ്റും കമ്പ്യൂട്ടര്‍ ഹാക്കറായ ലിസ്ബത് സലാന്ദറും നിയമിക്കപ്പെടുന്നു. ഇരുവരുടെയും അന്വേഷണത്തില്‍ ഇതുവരെ വെളിച്ചം കാണാത്ത പല രഹസ്യങ്ങളുടെയും ചുരുളുകള്‍ അഴിയുന്നു.

ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തില്‍ 2011 ഇല്‍ പുറത്തിറങ്ങിയ “ഡ്രാഗണുകളെ പച്ചകുത്തിയ പെണ്‍കുട്ടി” സ്റ്റിഗ് ലാര്‍സന്‍റെ നോവലിനെ അടിസ്ഥാനമാക്കി 2009 ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ്. ജെയിംസ് ബോണ്ട് പരമ്പരയിലൂടെ ശ്രദ്ധേയനായ ഡാനിയല്‍ ക്രെയ്ഗ്, അമേരിക്കന്‍ അഭിനേത്രി റൂണി മാര എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.