എം-സോണ് റിലീസ് – 92

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sergio Leone |
പരിഭാഷ | ശ്രീധര് |
ജോണർ | വെസ്റ്റേൺ |
കൌബോയ് വെസ്റ്റേണ്‍ ശൈലി ഒരു തരങ്കമാക്കി മാറ്റിയ ചിത്രം. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്ത് ഒരു നിധിക്ക് വേണ്ടിയുള്ള 3 പേരുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പട്ടാളത്തിന്റെ കയ്യിൽ നിന്നും കൊള്ളയടിക്കപ്പെട്ട ഒരു ഒരു പണപ്പെട്ടി ഇരിക്കുന്ന സ്ഥലം അന്വേഷിച്ചു അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടയിൽ പരസ്പര വിശ്വാസമില്ലാത്ത ബ്ലോണ്ടി (ദ ഗുഡ്), എയ്ഞ്ചൽ ഐസ് (ദ ബാഡ്) ടുകോ (ദ അഗ്ലി) എന്ന മൂന്നു പേർ നടത്തുന്ന ഒരു സംഭവ ബഹുലമായ യാത്രയെ കുറിച്ചാണ് ഈ ചിത്രം.
ദീർഘകാലമായി IMDB Top 250 യിൽ 6 ആം സ്ഥാനം.