എം-സോണ്‍ റിലീസ് – 832
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Yimou Zhang |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി. |
ചൈനയിലെ വന്മതിൽ. ലോക മഹാത്ഭുതങ്ങളിൽ സവിശേഷമായ ഒന്ന്. 5500 മൈലുകളോളം നീളത്തിൽ നീണ്ടു കിടക്കുന്ന, മഹാകാവ്യം.1700 ൽ അധികം വർഷം വേണ്ടി വന്നു ഇതിന്റെ നിർമ്മാണത്തിന്.ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വൻമതിലിന് പല കഥകളും പറയാനുണ്ട്. നാടുവാഴികളുടെ പ്രതിരോധത്തിന്റെ കഥകൾ… നാടോടിക്കഥകൾ.ഈ മതിലിനെ കേന്ദ്രകഥാപാത്രമാക്കി, ഒരു നാടോടിക്കഥ പറയുകയാണ് പ്രശസ്ത ചൈനീസ് സംവിധായകനായ യിമു ജാൻ. ചൈന വെടിമരുന്ന് കണ്ടു പിടിച്ച കാലം. ആ സ്വപ്ന സമാനമായ ആയുധം മോഷ്ടിക്കാൻ വരികയാണ് വില്യമും കൂട്ടരും. യാത്ര തുടങ്ങുമ്പോൾ അവർ 25 പേരുണ്ടായിരുന്നു.മരുഭൂമിയുടെ വന്യതയും കൊള്ളക്കാരുടെ ആക്രമണവും കാരണം അവരിൽ ഇരുപതു പേരും കൊല്ലപ്പെട്ടു. ലക്ഷ്യം നിറവേറ്റാതെ പിന്മാറില്ല എന്ന ഉറച്ച തീരുമാനെടുത്ത ആ രാത്രി ഒരു വിചിത്ര ജീവിയുടെ ആക്രമണത്തിൽ കൂട്ടത്തിലെ മൂന്നു പേർ കൊല്ലപ്പെടുന്നു. തന്നെ ആക്രമിച്ച ആ ജീവിയുടെ ഒരു കൈ വെട്ടിയെടുക്കാൻ വില്യമിന് സാധിക്കുന്നു. അതുമായി അവർ യാത്ര തുടരുന്നു. ആ യാത്ര അവസാനിച്ചത് വന്മതിലിന്റെ മുമ്പിലായിരുന്നു. പിന്നീട് രക്തരൂഷിതമായ ഒരു മഹായുദ്ധത്തിന്റെ ഭാഗഭാക്കുകളായിരുന്നു ആ രണ്ട് യാത്രികരും.