The Grey
ദി ഗ്രേ (2011)

എംസോൺ റിലീസ് – 1853

Download

10084 Downloads

IMDb

6.7/10

ലിയാം നീസന്‍ നായകനായി 2011 ല്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലര്‍ ആണ് ‘ദ ഗ്രേ’ (The Grey). ഇയാന്‍ മക്കെന്‍സിയുടെ ‘ഗോസ്റ്റ് വാക്കെര്‍’ എന്ന കഥയുടെ ആവിഷ്കാരമാണ് ഈ ചിത്രം. ജോ കര്നഹെന്‍ സംവിധാനം ചെയ്ത ചിത്രം അലാസ്കയിലെ മഞ്ഞുമലകളില്‍ ഒരു വിമാനാപകടത്തില്‍ പെട്ട് പോയ ഒരു കൂട്ടം ഓയില്‍ കമ്പനി ജീവനക്കാരുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കൊടും തണുപ്പും നരഭോജികളായ ചെന്നയ്കളെയും അതിജീവിച്ചാല്‍ മാത്രമേ അവര്‍ക്ക് അവിടെ നിന്നും രക്ഷപ്പെടാനാകൂ. പതിവുപോലെ ലിയാം നീസന്‍ ഭംഗിയായി ‘ജോണ്‍ ഓട്ട് വേ’ എന്ന തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സര്‍വൈവല്‍ ത്രില്ലെര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ചിത്രമാണ്‌ ‘ദ ഗ്രേ’.