The Haunting of Hill House Season 1
ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ് സീസൺ 1 (2018)
എംസോൺ റിലീസ് – 2091
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | FlanaganFilm |
പരിഭാഷ: | സുഹൈൽ സുബൈർ |
ജോണർ: | ഡ്രാമ, ഹൊറർ, മിസ്റ്ററി |
ഷേർലി ജാക്‌സന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2018ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഹൊറർ സീരീസാണ് ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്. ജമ്പ് സ്‌കെയർ സീനുകളുടെ അതിപ്രസരമോ, വയലൻസിന്റെയും ഭീകര രൂപങ്ങളുടെയും അമിത ഉപയോഗമോ ഇല്ലാതെ തന്നെ, കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയോടൊപ്പം, മികച്ച അഭിനയവും, സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും, ചിത്രസംയോജനവും എടുത്തു പറയേണ്ടതാണ്. സ്ഥിരം ഹൊറർ സിനിമാ ക്ലീഷേകളിൽ നിന്ന് വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ സീരീസിൽ സഹോദരസ്നേഹത്തിന്റെയും, കുടുംബബന്ധങ്ങളുടെയും മഹത്വവും പ്രതിപാദിക്കുന്നു.