The Head Hunter
                       
 ദി ഹെഡ് ഹണ്ടർ (2018)
                    
                    എംസോൺ റിലീസ് – 2285
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Jordan Downey | 
| പരിഭാഷ: | കൃഷ്ണപ്രസാദ് പി.ഡി | 
| ജോണർ: | ഫാന്റസി, ഹൊറർ | 
മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.
വെറും 3,0000 USD ചിലവിൽ നിർമിച്ച ചിത്രം, വളരെ മികച്ച ഒരു അനുഭവമാണ് തരുന്നത്. ഗെയിം ഓഫ് ത്രോൺസിനെ അനുസ്മരിപ്പിക്കുന്ന ലൊക്കേഷനുകളും, കഥാപാത്രവും മറ്റൊരു പ്രത്യേകതയാണ്. വിവിധ കാറ്റഗറികളിലായി 5ഓളം അവാർഡുകളും ഒന്നേകാൽ മണിക്കൂറോളം മാത്രം ദൈർഘ്യമുള്ള ചിത്രം നേടിയിട്ടുണ്ട്.
