The Hidden Face
ദി ഹിഡൻ ഫേസ് (2011)

എംസോൺ റിലീസ് – 485

അന്ദ്രേസ് ബൈസ് സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ആയ സ്പാനിഷ് ത്രില്ലറാണ് ‘ദി ഹിഡന്‍ ഫേസ്’. അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ, ഭയം ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്. സിനിമയുടെ അപ്രതീക്ഷമായ ക്ലൈമാക്സിലുമാണ് അവസാനിക്കുന്നത്.