The Hitcher
ദി ഹിച്ചര്‍ (1986)

എംസോൺ റിലീസ് – 1834

ഒരാൾക്ക് രാത്രി ലിഫ്റ്റ് കൊടുത്ത് വണ്ടിയിൽ കയറ്റിയിട്ട് അയാൾ ഒരു സൈക്കോ കില്ലർ ആണെങ്കിലോ? അങ്ങനെയൊരു കഥയാണ് ഹിച്ചർ പറയുന്നത്.

ചിക്കാഗോയിൽ നിന്ന് സാന്റിയാഗോയിലേക്ക് കാർ ഡെലിവർ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരനോട് ലിഫ്റ്റ് ചോദിച്ചു കയറുന്നയാൾ അവന്റെ ജീവനു തന്നെ അപകടമായി മാറുന്നു.തുടർന്നുണ്ടാവുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രം.

കുറച്ചേ ഉള്ളുവെങ്കിലും, മികവുറ്റ സംഘട്ടന രംഗങ്ങളോട് കൂടി 1986ൽ പുറത്തിറങ്ങിയ ഈ ചിത്രം ഈ ജോണർ ചിത്രങ്ങൾ ഇഷ്ടമുള്ള ആളുകളെ ത്രില്ലടിപ്പിച്ച് ഇരുത്തുമെന്ന് ഉറപ്പാണ്.