The House at the End of Time
ദി ഹൗസ്‌ അറ്റ് ദി എൻഡ് ഓഫ് ടൈം (2013)

എംസോൺ റിലീസ് – 1234

Download

2651 Downloads

IMDb

6.7/10

Movie

N/A

തന്‍റെ പഴയ വീട്ടില്‍ നേരിടേണ്ടി വരുന്ന ഭീതിജനകമായ മായക്കാഴ്ചകള്‍ക്കൊടുവില്‍ രണ്ടു കുട്ടികളുടെ അമ്മയായ ഡൂല്‍സെക്ക് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. മുപ്പത് വര്‍ഷങ്ങളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിഗൂഢതതകളുടെ പിന്നിലെ സത്യം കണ്ടെത്താന്‍ വൃദ്ധയായ ഡൂല്‍സെ ആ പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്നു. എന്തായിരിക്കും വീട് ഡൂല്‍സെക്കായി കരുതി വച്ചിരിക്കുന്നത്?
അലെജാന്ദ്രോ ഹിദാല്‍ഗോയുടെ സംവിധാനത്തില്‍ 2013 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ആദ്യ വെനിസ്വേലന്‍ സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് ‘ദി ഹൌസ് അറ്റ് ദി എന്‍ഡ് ഓഫ് ടൈം’. മികച്ച ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.