എംസോൺ റിലീസ് – 3045
ഭാഷ | ഇംഗ്ലീഷ് & ഹിന്ദി |
സംവിധാനം | Lasse Hallström |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | കോമഡി, ഡ്രാമ |
ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള വാൻ യാത്രയിൽ ഒരു ഗ്രാമ പ്രദേശത്ത് വെച്ച് അവരുടെ വാഹനം ബ്രേക്ക് ഡൗൺ ആകുന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന ചൊല്ല് പോലെ കുടുംബത്തിലെ കാരണവരുടെ കണ്ണ് അവിടെയൊരു വലിയ കെട്ടിടത്തിൽ ഉടക്കി നിൽക്കുന്നു. അവർക്ക് അവരുടെ റെസ്റ്ററന്റ് ബിസിനസ്സ് നടത്താൻ പറ്റിയ ഇടം. പാചക കലയിൽ നൈപുണ്യമുള്ള തന്റെ മകൻ ഹസ്സൻ ഇഖ്ബാലിനെ മുന്നിൽ നിർത്തി അവിടെയൊരു ഇന്ത്യൻ റെസ്റ്ററന്റ് തുടങ്ങാൻ അയാൾ ആഗ്രഹിക്കുന്നു. പക്ഷേ, അവരുടെ റെസ്റ്ററന്റിന് തൊട്ടുമുൻപിൽ.. കൃത്യമായി പറഞ്ഞാൽ വെറും ‘നൂറ് അടി’ക്ക് അപ്പുറം മറ്റൊരു റെസ്റ്ററന്റ് കൂടിയുണ്ടായിരുന്നു. ഫ്രാൻസിലെ റെസ്റ്ററന്റുകളുടെ മികവ് നിശ്ചയിക്കുന്ന ഒരു ‘മിഷ്ലിൻ സ്റ്റാർ’ സ്വന്തമായുള്ള ഒരു അതിഗംഭീര ഫ്രഞ്ച് റെസ്റ്ററന്റ്.രണ്ട് അതിഗംഭീര റെസ്റ്ററന്റുകൾ അടുത്തടുത്ത് വന്നാൽ എന്തായിരിക്കും സംഭവിക്കുക? നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം! വിഭവങ്ങൾ തമ്മിലുള്ള ഒരു മഹായുദ്ധത്തിന് കാഹളമുയരുകയാണ്.