The Hunter
ദി ഹണ്ടർ (2011)

എംസോൺ റിലീസ് – 1919

Download

5896 Downloads

IMDb

6.7/10

ഡാനിയൽ നെതീം സംവിധാനം ചെയ്ത്, വില്യം ഡാഫോ, സാം നീൽ, ഫ്രാൻസിസോ കൊന്നൊർ എന്നിവരഭിനയിച്ച ഓസ്ട്രേലിയൻ ചിത്രമാണ് 2011-ൽ ഇറങ്ങിയ ‘ദി ഹണ്ട്’. ജൂലിയ ലീഖ് 1999-ൽ എഴുതിയ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ കഥ.
വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്ന ടാസ്മാനിയൻ ടൈഗർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അവ മരുന്നു നിർമാണത്തിന് ഉപയോഗിക്കാമെന്നും കണ്ട്, മാർട്ടിൻ ഡേവിസ് എന്ന കേന്ദ്ര കഥാപാത്രത്തെ വാടകയ്ക്കെടുക്കുകയും, ശേഷിക്കുന്ന കടുവകളുടെ സാമ്പിൾസ് ശേഖരിക്കാനും, മറ്റു കമ്പനികൾക്ക് DNA ലഭിക്കാതിരിക്കാനായി ബാക്കി കടുവകളെ കൊല്ലാനുമായി ‘റെഡ് ലീഫ്’ എന്ന ബയോ ടെക്ക് കമ്പനി ടാസ്മാനിയായിലേക്ക് പറഞ്ഞയക്കുന്നു. അവിടെ ലൂസി എന്ന സ്ത്രീയോടും അവരുടെ രണ്ട് മക്കളോടുമൊപ്പം താമസിച്ചു കടുവ വേട്ടയ്ക്കിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന അപകടങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം, വില്യം ഡാഫോയുടെ മികച്ച പ്രകടനം കൊണ്ടും ടാസ്മാനിയൻ പ്രകൃതി രമണീയതകൊണ്ടും മികച്ചു നിൽക്കുന്നു. സംഗീതത്തിനും സിനിമാറ്റോഗ്രാഫിക്കും ഓസ്ട്രേലിയൻ അക്കാദമി പുരസ്കാരം നേടിയ ചിത്രം, വേറെയും പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു