എം-സോണ്‍ റിലീസ് – 2026
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sylvain Chomet |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഡ്രാമ, ഫാന്റസി |
1950കളിൽ ജീവിക്കാൻ പാടുപെടുന്ന ഒരു ഇല്ല്യൂഷനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.റോക്ക് ആൻഡ് റോളിന്റെയും മറ്റും കടന്നുവരവോടെ പാർശ്വവൽക്കരിക്കപ്പെട്ട മാജിക്കുകാരൻ ആണ് ഇദ്ദേഹം.ഒരു സ്‌കോട്ടിഷ് ഐലൻഡിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്ന ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു.മാജിക് സത്യമാണെന്ന് വിശ്വസിക്കുന്ന ഈ പെൺകുട്ടിയും ഇല്ല്യൂഷണിസ്റ്റും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധവും
പിന്നീടുള്ള സംഭവങ്ങളും ആണ് ചിത്രം.
1900 കാലഘട്ടത്തിൽ പുതിയ വിനോദ മാർഗ്ഗങ്ങളുടെ വരവോടെ പാർശ്വവൽക്കരിക്കപ്പെട്ട പല മേഖലകളെയും ഈ ചിത്രത്തിൽ കാണാനാവും.പുതിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് കൊണ്ടൊന്നും പുനരാവിഷ്കരിക്കാൻ കഴിയാത്തവണ്ണം പ്രത്യേക ഭംഗിയിൽ തന്നെ 1950കളിലെ സ്‌കോട്ടിഷ് തെരുവുകളും മറ്റും വളരെ നന്നായി ഈ 2D ആനിമേഷൻ ചിത്രം വരച്ചു വെച്ചിരിക്കുന്നു.കുട്ടികൾക്ക് വേണ്ടി മാത്രം എന്ന് പൊതുവേ കരുതിയിരുന്ന, അനിമേഷൻ ചിത്രങ്ങളിൽ പലതും പക്വവും ചിന്തിപ്പിക്കുന്നതും ആണെന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ചിത്രം.