The Imitation Game
ദി ഇമിറ്റേഷൻ ഗെയിം (2014)
എംസോൺ റിലീസ് – 1322
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Morten Tyldum |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | ബയോപിക്ക്, ഡ്രാമ, ത്രില്ലർ |
അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ ആരും അറിയാത്തതും എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിയെ സാരമായി ബാധിച്ച ചില സംഭവവികാസങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
2015-ഇൽ ബെസ്റ്റ് റൈറ്റിംഗിനും അഡാപ്റ്റട് സ്ക്രീൻ പ്ലേയ്ക്കും അക്കാഡമി അവാർഡ് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.