എം-സോണ്‍ റിലീസ് – 772
മാർവെൽ ഫെസ്റ്റ് – 01
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Louis Leterrier |
പരിഭാഷ | ഷഫീഖ് എ.പി |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ |
മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ രണ്ടാമത് ചിത്രമാണ് ദി ഇൻക്രെഡിബിൾ ഹൾക്ക്. ironman നു ശേഷം അതേ വർഷം തന്നെയാണ് ഇതും പുറത്തിറങ്ങിയത്.മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ സൂപ്പർ സോൾജിയർ പദ്ധതിക്ക് വേണ്ടി ഉണ്ടാക്കിയ ഗാമ വികിരണങ്ങൾ സയന്റിസ്റ്റ് ആയ ബ്രൂസ് ബാനറിന് ഏറ്റാണ് അമാനുഷിക ശക്തിയുള്ള ഹൾക്ക് ആയി മാറുന്നത്. പിന്നീട് അനിയന്ത്രിതമായ കോപം വരുമ്പോഴൊക്കെ ഹൾക്ക് ആയി മാറാൻ തുടങ്ങിയ ബ്രൂസ് ബാനർ ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതും, എന്ത് വില കൊടുത്തും ബ്രൂസ് ബാനറിൽ നിന്ന് ഹൾക്ക്ന്റെ രഹസ്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കേണൽ തണ്ടർബോൾട്ടിന്റെയും കഥയാണ് ദി ഇൻക്രെഡിബിൾ ഹൾക്ക് പറയുന്നത്. ഫൈറ്റ് ക്ലബ്ബിലൂടെ പ്രശസ്തനായ എഡ്വേഡ് നോർട്ടൻ ആണ് ബ്രൂസ് ബാനർ ആയി വരുന്നത്. 150 million Dollar ചെലവിട്ട് നിർമിച്ച പടം, ബോക്സ്ഓഫീസിൽ 265 മില്യൺ ഡോളർ വാരുകയും ചെയ്തു.