The Invisible Guest
ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)

എംസോൺ റിലീസ് – 437

ദി ബോഡി (2012)‘ എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘ (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ‘അഡ്രിയാന്‍ ഡോരിയ’ യെ അവതരിപ്പിക്കുന്ന മാരിയോ കാസസ്, കൂടാതെ അന്ന വാഗെനര്‍, ജോസ് കൊറോണാഡോ, ബാര്‍ബരാ ലെന്നീ തുടങ്ങി ഇതില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങളുടെയെല്ലാം പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. ‘പോര്‍ട്ട്‌ലാന്‍ഡ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള’യില്‍ മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വളരെയധികം പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘.