The Jungle Book
ദി ജംഗിൾ ബുക്ക് (2016)

എംസോൺ റിലീസ് – 321

Download

4736 Downloads

IMDb

7.3/10

റുഡ്യാർഡ് കിപ്ലിങിന്റെ ലോക പ്രശസ്തമായ ബാലസാഹിത്ര കൃതി, “ജംഗിൾ ബുക്ക്”നെ ആസ്പദമാക്കി, ഡിസ്നി പിക്ചേഴ്സ് നിർമിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിൾ ബുക്ക്(2016). ചെന്നായ്ക്കൂട്ടത്തിൽ വളർന്ന മനുഷ്യ ബാലൻ മൗഗ്ലിയുടെ കഥ ലോകമെമ്പാടുമുള്ള കുട്ടികളെ വളരേ വിസ്മയിപ്പിച്ച ഒന്നായിരുന്നു. 2016ലെ ഈ ലൈവ്-ആക്ഷൻ/CGI സിനിമ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ രസിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. മൗഗ്ലിയായി ഇന്ത്യൻ വംശജനായ നീൽ സേതി അഭിനയിച്ചപ്പോൾ, ശബ്ദം കൊണ്ട് കാണികളെ വിസ്മയിപ്പിച്ച്, സ്കെയർലെറ്റ് ജൊഹാൻസൻ, ബിൽ മുറേ, ബെൻ കിംഗ്സ്ലി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ പിന്നണിയിലുണ്ടായിരുന്നു.