The Kid
ദി കിഡ് (1921)

എംസോൺ റിലീസ് – 2400

IMDb

8.2/10

Movie

N/A

അവിഹിത ഗര്‍ഭം ധരിച്ച ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഒരു തെരുവില്‍ ഉപേക്ഷിച്ചു പോവുകയാണ്. ചാപ്ലിന്‍ വേഷമിട്ട തെരുവ്‌ തെണ്ടിക്ക് തികച്ചും യാദൃശ്ചികമായി ആ കുഞ്ഞിന്‍റെ സംരക്ഷകനാകേണ്ടി വരുന്നു. പലവട്ടം കുട്ടിയെ അയാള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴൊക്കെ വിധി അയാള്‍ക്കെതിരാകുന്നു. ഒടുവിലയാള്‍ സ്വന്തം മകനെപോലെ അവനെ സ്നേഹിക്കുവാന്‍ തുടങ്ങുന്നു. കുട്ടിക്ക്‌ അഞ്ചു വയസ്സാവുമ്പോഴേക്കും ആ സ്നേഹ ബന്ധം വളരെ ആഴമുള്ളതും വൈകാരികവുമാകുന്നു. ഇതിനിടയില്‍ കുട്ടിയുടെ അമ്മ ഓപ്പറേ നര്‍ത്തകിയായി പ്രശസ്തിയാര്‍ജികുന്നു. നിവര്‍ത്തി കേടുകൊണ്ടു ഉപേക്ഷിക്കപെട്ട സ്വന്തം കുഞ്ഞിനെ ഓര്‍ത്ത് ദുഖിതയാവുന്ന അവള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും തെരുവ്‌ കുട്ടികളെ ശുശ്രൂഷിക്കുന്നതിലും ശ്രദ്ധിക്കുന്നു. പിന്നെ കഥയില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കാണാന്‍ സിനിമ കാണുക.