The Kingdom
ദി കിങ്ഡം (2007)

എംസോൺ റിലീസ് – 474

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Peter Berg
പരിഭാഷ: റഹീസ് സിപി
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ

തോക്കിന്‍മുന ഉയരുന്നത് അമേരിക്കയ്ക്ക് നേരെയാകുമ്പോള്‍ എഫ്.ബി.ഐ. എന്ന കുറ്റാന്വേഷണ സംഘടനയ്ക്ക് വെറുതെയിരിക്കാനാവില്ല. പീറ്റര്‍ ബെര്‍ഗ് അണിയിച്ചൊരുക്കുന്ന ‘ദ കിംഗ്‌ഡം’ എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും ‘കുറ്റവാളി’ അമേരിക്കന്‍ വേട്ടക്കാര്‍ക്ക് അപ്രാപ്യനല്ല. ഏതു വഴിയിലൂടെയും ഏതുവിധത്തിലും അവര്‍ അവനെ കണ്ടെത്തും. ഒട്ടേറെ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്ന ഒരു ഭീകര ആക്രമണമാണ് എഫ്.ബി.ഐ. അന്വേഷിക്കാനിറങ്ങുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ ജാമി ഫോക്‌സും (റൊണാള്‍ഡ് ഫ്‌ളൂറി), ക്രിസ്‌കൂപ്പറും (ഗ്രാന്‍ഡ് സൈക്‌സ്) നയിക്കുന്ന എഫ്.ബി.ഐ. സംഘത്തിന് അഞ്ചേ അഞ്ച് ദിവസം മാത്രമാണ് അവിടെ തങ്ങാന്‍ അനുമതിയുള്ളത്. ഈ 120 മണിക്കൂറുകള്‍ക്കുള്ളില്‍ അബു ഹംസയെന്ന മാസ്റ്റര്‍ ബ്രെയിന്‍ നയിക്കുന്ന ഭീകര സംഘടനയുടെ താവളം എഫ്.ബി.ഐ.ക്ക് കണ്ടെത്തിയേ മതിയാകൂ. സമയവും സാഹചര്യങ്ങളും റൊണാള്‍ഡിനും കൂട്ടര്‍ക്കുമെതിരാണ്. ”ഒന്നുകില്‍ ഞങ്ങളുടെ കൂടെ; അല്ലെങ്കില്‍ അവരുടെ കൂടെ” പ്രസിഡന്റ് ബുഷിന്റെ ഈ നിലപാട് തന്നെയാണ് പീറ്റര്‍ബെര്‍ഗും അടിവരയിട്ട് പറയുന്നത്. 2001 സപ്തംബര്‍ 11നുശേഷം അമേരിക്ക കള്ളിയിട്ട് തിരിക്കുന്ന സ്റ്റീരിയൊടൈപ്പുകളുടെ ഒരു പ്രളയം തന്നെ ഈ ചിത്രത്തിലുണ്ട്. വിയറ്റ്‌നാം യുദ്ധത്തിനെ ‘റാംബോ’ എന്ന ചിത്രത്തിലൂടെ സില്‍വസ്റ്റര്‍ സ്റ്റാലണ്‍ വികൃതവത്കരിച്ചതിനോടാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ പീറ്റര്‍ ബെര്‍ഗിന്റെ ഉദ്യമത്തെ താരതമ്യപ്പെടുത്തുന്നതെന്നത് ശ്രദ്ധേയമാണ്..(കടപ്പാട്:മാതൃഭൂമി)