The Kite Runner
ദി കൈറ്റ് റണ്ണര്‍ (2007)

എംസോൺ റിലീസ് – 526

Download

914 Downloads

IMDb

7.6/10

കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ ‘ദി കൈറ്റ് റണ്ണറി’ന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഭൂരിഭാഗവും പേര്‍ഷ്യന്‍ ഭാഷയിലാണ്. ധനികനായ ആഗാ സാഹിബിന്റെ ഒരേയൊരു മകനാണ് അമീര്‍ ജാന്‍. ആഗാ സാഹിബിന്റെ വേലക്കാരന്റെ മകനായ ഹസ്സന്‍ ആണ് അമീര്‍ ജാന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പട്ടം പറത്തലാണ് ഇഷ്ടവിനോദം. എങ്കിലും ഹസ്സനോടും അവന്റെ പിതാവിനോടുമുള്ള ആഗാ സാഹിബിന്റെ അമിതവാത്സല്യം ഇടയ്‌ക്കെങ്കിലും അവന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഒരുനാള്‍ അമീര്‍ കാണുന്ന കാഴ്ച ഹസ്സനോടുള്ള കുറ്റബോധമായി പരിണമിക്കുന്നു. പക്ഷേ ഹസ്സനെയും പിതാവിനെയും വീട്ടില്‍ നിന്നും ഒഴിവാക്കാനുള്ള വഴി തേടുകയാണ് അമീര്‍. ഒടുവില്‍ അവന്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ആഗാ സാഹിബ് മകനോടൊത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു. ഒരു നാള്‍ ഹസ്സന്റെ മരണവാര്‍ത്തയും, ഹസ്സന്‍ ആരായിരുന്നു എന്നും, തന്റെ പിതാവിന് അവനോടുള്ള വാത്സല്യം എന്തുകൊണ്ടായിരുന്നു എന്നും അമീര്‍ തിരിച്ചറിയുന്നു. അതോടെ ഒരു ലക്ഷ്യവുമായി താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാണ് അമീര്‍. തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും പിന്നീടുണ്ടായ താലിബാന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാഗതി. അതോടൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ചിത്രം വരച്ചു കാട്ടുന്നു..