The Last Frontier Season 1
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)
എംസോൺ റിലീസ് – 3567
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | John Curran |
| പരിഭാഷ: | നിഷാദ് ജെ.എൻ, പ്രവീൺ അടൂർ |
| ജോണർ: | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.
ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.
റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
