എംസോൺ റിലീസ് – 3036

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kevin Macdonald |
പരിഭാഷ | പ്രശാന്ത് പി ആർ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ഇംഗ്ലീഷ് എഴുത്തുകാരനായ ഗിലെസ് ഫോഡന്റെ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ കെവിൻ മക്‌ഡൊണാൾഡിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ സിനിമയാണിത്. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവനത്തിനായി നിക്കോളാസ് ഗാരിഗൻ എന്ന യുവ സ്കോട്ടിഷ് ഡോക്ടർ ഉഗാണ്ടയിലേക്ക് വരുന്നു. പട്ടാള അട്ടിമറിയിലൂടെ ഈദി അമീൻ ഭരണം പിടിച്ച സമയമായിരുന്നു അത്. യാദൃശ്ചികമായി ഈദി അമീനെ ചികിത്സിക്കേണ്ടി വരുന്ന ഡോ.ഗാരിഗനോട് അമീന് താത്പര്യം ഉണ്ടാവുകയും അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറും ഉപദേശകനുമായി നിയമിക്കുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. ഈദി അമീനായി നിറഞ്ഞാടിയ Forest Whitaker ന് 2007 ലെ മികച്ച നടനുള്ള ഓസ്കാർ ലഭിച്ചിരുന്നു.