The Last Stop in Yuma County
ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി (2023)
എംസോൺ റിലീസ് – 3534
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Francis Galluppi |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
വെസ്റ്റേൺ പശ്ചാത്തലത്തിലുള്ള അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി.
അരിസോണയിലെ യുമ കൗണ്ടിയിലെ വരണ്ട പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലേക്ക് എത്തിയതാണ് സെയിൽസ്മാനായ നായകൻ. പക്ഷേ പെട്രോൾ സ്റ്റോക്കില്ലെന്ന വാർത്തയാണ് അയാളറിയുന്നത്. ഇന്ധനട്രക്ക് എത്തുന്നതുവരെ ഇനി കാത്തിരുന്നേ പറ്റൂ. യുവതിയായ ഷാർലറ്റ് നടത്തുന്ന റെസ്റ്റോറൻ്റിൽ കയറി ചായ കുടിച്ച് കാത്തിരിക്കുകയേ അയാൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ആ കാത്തിരിപ്പ് എത്തിച്ചേരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ്.