The Light Between Oceans
ദി ലൈറ്റ് ബിറ്റ്വീൻ ഓഷൻസ് (2016)

എംസോൺ റിലീസ് – 2349

Download

2101 Downloads

IMDb

7.2/10

ഒന്നാം ലോക മഹായുദ്ധം മനസ്സിലേല്പിച്ച മുറിവുകൾ മറക്കാൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മറ്റാരും താമസമില്ലാത്ത ജൈനസ് എന്ന ദ്വീപിലേയ്ക്ക് ലൈറ്റ് ഹൗസ് കീപ്പറായി ജോലിയിൽ പ്രവേശിക്കുന്ന ടോമിന്റെ ജീവിതത്തിലേയ്‌ക്ക് ഇസബെൽ ഭാര്യയായി കടന്നുവരുന്നു. ജൈനസിൽ അവർ സ്വന്തമായൊരു സ്വർഗം കെട്ടിപ്പടുക്കുന്നുവെങ്കിലും ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിലേ നഷ്ടപ്പെടുന്നതോടെ അവരുടെ സന്തോഷങ്ങൾക്കുമേൽ ഇരുളു പടരാൻ തുടങ്ങുന്നു. രണ്ടാം തവണയും ഗർഭം അലസുന്നതിലൂടെ വിഷാദാവസ്ഥയിലേയ്ക്ക് കടക്കുന്ന അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഒരു ദൈവാനുഗ്രഹം പോലെ ഒരു ബോട്ട് തീരത്തടിയുന്നു. അതിൽ ഒരു കുഞ്ഞും അതിന്റെ അച്ഛനെന്ന് തോന്നിക്കുന്ന ഒരാളുടെ മൃതദേഹവുമായിരുന്നു. ഒരു കുഞ്ഞിനെ വളർത്താനുള്ള അതിയായ ആഗ്രഹത്തിന്മേൽ മറ്റാരെയും അറിയിക്കാതെ അവർ മൃതദേഹം അടക്കം ചെയ്യുകയും, കുഞ്ഞിനെ സ്വന്തം മകളായി വളർത്തുകയും ചെയ്യുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ യാദൃശ്ചികമായി കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ കണ്ടുമുട്ടുന്നതോടെ വലിയ മാനസീകപിരിമുറുക്കങ്ങളിലേയ്ക്ക് അവരുടെ ജീവിതം വഴിമാറുന്നു.