എം-സോണ്‍ റിലീസ് – 2097
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Eggers |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
2 കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫാന്റസിയും ഹൊററും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ വ്യത്യസ്തമായ അനുഭവം തരുകയാണ് ഈ ചിത്രം. സിനിമാട്ടോഗ്രാഫിക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘The Witch’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ Rober Eggersന് ഈ ചിത്രവും മികച്ച അനുഭവമാക്കി മാറ്റാൻ സാധിക്കുന്നുണ്ട്.
ലൈറ്റ്ഹൗസ് കീപ്പറായി ഒരു ദ്വീപിൽ ജോലിക്ക് കയറുകയാണ് Ephraim Winslow എന്ന യുവാവ്. അവിടെ തന്നെ കുറച്ചു വർഷങ്ങളായി പണിയെടുക്കുന്ന Thomas Wake മാത്രമാണ് ആ ദ്വീപിൽ ശേഷിക്കുന്ന ഒരേ ഒരാൾ. ഇരുവർക്കും പലപ്പോഴും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളും ആശയകുഴപ്പങ്ങളും മാനസിക വിഭ്രാന്തികളും ഫാന്റസിയും ഹൊററും ഇടകലർത്തിക്കൊണ്ട് പറയുകയാണ് സിനിമ.
2 കഥാപാത്രങ്ങൾ മാത്രമാണ് പ്രധാനമായും സിനിമയിൽ ഉള്ളത്. ലൈറ്റ്ഹൗസ് കീപ്പർമാരായി റോബർട്ട് പാറ്റിൻസണും വില്ല്യം ഡാഫോയും അസാധ്യ പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. മത്സരിച്ചുള്ള അഭിനയം തന്നെയാണ് നമുക്ക് പല സീനുകളിലും കാണാൻ സാധിക്കുക. തന്റേതായ രീതിയിൽ പണിയെടുക്കുന്ന Winslow യും അരക്കിറുക്കുള്ള വൃദ്ധനായ തോമസും മികച്ച കഥാപാത്ര സൃഷ്ടികൾ തന്നെയായിരുന്നു.
കടപ്പാട് – Adhithyan Neelamana