The Lost City of Z
ദി ലോസ്റ്റ് സിറ്റി ഓഫ് സീ (2016)
എംസോൺ റിലീസ് – 2300
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | James Gray |
പരിഭാഷ: | അരുൺകുമാർ വി.ആർ. |
ജോണർ: | ബയോപിക്ക്, ഡ്രാമ |
തീക്ഷ്ണതയാർന്ന നീല കണ്ണുകൾ,മെലിഞ്ഞതെങ്കിലും പൊക്കമുള്ള, ദൃഡതയാർന്ന ശരീരം. ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ ആളായിരുന്നു പെർഴ്സി ഫോസെറ്റ് . സാഹസികങ്ങളായ ഏഴോളം പര്യവേഷണങ്ങൾ ആണ് 1906 -24 കാലയളവിൽ ഫോസെറ്റ് നടത്തിയത് . 1908 ൽ ബ്രസീലിലെ Rio Verde നദിയുടെയും , 1910 ൽ പെറുവിന്റെയും ബോളീവിയയുടെയും അതിർത്തിയിൽ ഉള്ള Heath നദിയുടെയും പ്രഭവ കേന്ദ്രങ്ങൾ അദ്ദേഹം കണ്ടെത്തി . ഈ കാലയളവിലാണ് ഫോസെറ്റിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു പുതിയ അറിവ് അദേഹത്തിന് ലഭിച്ചത് . ബ്രസീലിലെ മാറ്റൊ ഗ്രാസോ മേഖലയിലെ നിബിഡ വനങ്ങളിലെവിടെയോ ഒരു അത്ജാത നഗരം ഒളിഞ്ഞിരിപ്പുണ്ട് എന്നതായിരുന്നു അത്!
ഡേവിഡ് ഗ്രാനിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജെയിംസ് ഗ്രേ സംവിധാനം ചെയ്ത സിനിമയാണ് “ദി ലോസ്റ്റ് സിറ്റി ഓഫ് സീ”.വളരെ മികച്ച ഒരു സിനിമ ആയിട്ടും ഇതിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന് വേണം പറയാന്‍. ചാര്‍ളി ഹുന്നാമിന്റെ ആത്മാവ് തൊട്ടറിയുന്ന പ്രകടനം നിങ്ങള്‍ക്കീ ചിത്രത്തില്‍ കാണാം. കൂടെ മികച്ച പ്രകടനങ്ങളുമായി സിയെന്ന മില്ലെറും റോബര്‍ട്ട് പാറ്റിന്‍സണും ഉണ്ട്.
2017 ലെ മികച്ച 10 ചിത്രങ്ങളിലൊന്നായി ടൈം മാഗസിൻ തെരഞ്ഞെടുത്ത ചിത്രം കൂടിയാണിത്.