The Machinist
ദ മെഷീനിസ്റ്റ് (2004)
എംസോൺ റിലീസ് – 3574
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Brad Anderson |
| പരിഭാഷ: | വിഷ്ണു പ്രസാദ് |
| ജോണർ: | ഡ്രാമ, ത്രില്ലർ |
ഒരു വർഷമായി നീണ്ടുനിൽക്കുന്ന കഠിനമായ ഉറക്കമില്ലായ്മ മൂലം ശാരീരികമായും മാനസികമായും തകർന്ന ട്രെവർ റെസ്‌നിക് എന്ന മെഷീനിസ്റ്റിന്റെ കഥയാണിത്. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങളും ‘ഐവൻ’ എന്ന നിഗൂഢമായ കഥാപാത്രത്തിന്റെ സാന്നിധ്യവും അയാളെ വേട്ടയാടുന്നു. യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന ട്രെവർ, തനിക്ക് ചുറ്റുമുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ ഇതിവൃത്തം.
