The Man from U.N.C.L.E.
ദി മാൻ ഫ്രം U.N.C.L.E. (2015)

എംസോൺ റിലീസ് – 3107

Download

10054 Downloads

IMDb

7.2/10

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയൻ സോളോ എന്നൊരു അതിസമർത്ഥനായൊരു സി.ഐ.എ ചാരൻ, ഒരു കെ.ജി.ബി ചാരനുമായി കൊമ്പുകോർത്ത് ഗാബി എന്നൊരു പെൺകുട്ടിയെ ബെർലിൻ മതിലിനപ്പുറത്തേക്ക് കടത്തുന്നു. ഇഞ്ചോടിഞ്ച് നടന്ന ആ പോരാട്ടത്തിലറിയാനുണ്ട്, ഇല്യാ കുര്യാക്കിൻ എന്ന കെ.ജി.ബി ചാരന്റെ മികവ്. എങ്കിലും ഈ കഥ അമേരിക്കന്‍ ബോണ്ട് Vs റഷ്യന്‍ ബോണ്ട് മത്സരത്തിലേക്ക് കടക്കാതെ പെട്ടെന്നുതന്നെ ട്രാക്ക് മാറ്റുന്നു. ഗാബിയുടെ അച്ഛൻ നാസികൾക്ക് അണുബോംബ് നിർമ്മിക്കുന്നത് തടയാൻ ഇരുവരും ഒരേ വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു. ബദ്ധവൈരികൾ സഹപ്രവര്‍ത്തകരായെങ്കിലും, പരസ്പരം സംശയദൃഷ്ടിയോടെ കാണുന്നവർ ഒന്നുചേർന്നാൽ വിനാശകരമായ ബോംബ് സ്വന്തമാക്കാനുള്ള പൊതുശത്രുവിന്റെ ശ്രമത്തെ ചെറുക്കാനാവുമോ?!

1960-കളിൽ ഇറങ്ങിയ ഇതേ പേരിലുള്ള ഒരു ടിവി സീരിസിന്റെ റീമേക്കാണ് ചിത്രം. ഗയ് റിച്ചിയുടെ ആക്ഷൻ പടങ്ങളിൽ പൊതുവെ കാണാറുള്ള ഹ്യൂമർ ഘടകം ഈ സിനിമയെയും അല്പനേരം ഏവരുടെയും ജീവിതത്തിലെ ടെൻഷനൊക്കെ മാറ്റി ആസ്വദിച്ചിരുന്ന് കാണാൻ പറ്റിയ ചിത്രങ്ങളിലൊന്നാക്കുന്നു.