എം-സോണ്‍ റിലീസ് – 1552
MSONE GOLD RELEASE

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Frankenheimer |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ, ത്രില്ലർ |
ആദ്യകാല ഹോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന്. കൊറിയയിൽ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഏതാനും അമേരിക്കൻ പട്ടാളക്കാർ രക്ഷപെട്ട് നാട്ടിൽ മടങ്ങിയെത്തുന്നു. അതിനു ശേഷം അവരിൽ ചിലർ ഒരേപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ അർത്ഥം തേടി മേജർ മാർക്കോ ഇറങ്ങിത്തിരിക്കുമ്പോൾ പുതിയ രഹസ്യങ്ങൾ കണ്ടെത്തുകയാണ്.
റോട്ടൻ ടൊമാറ്റോസിൽ 96% റേറ്റിംഗ് കിട്ടിയ ചിത്രം യുഎസ് നാഷണൽ ഫിലിം രജിസ്റ്ററിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഹോളിവുഡിൽ തന്നെ പിന്നീട് റീമേക്ക് ചെയ്തിട്ടുണ്ട്.