The Matrix
ദി മേട്രിക്സ് (1999)

എംസോൺ റിലീസ് – 130

Download

10665 Downloads

IMDb

8.7/10

തങ്ങളുടെ സുഖ സൗകര്യത്തിനായി യന്ത്രങ്ങളെ സൃഷ്ടിച്ച മനുഷ്യനെ തന്നെ അടക്കി വാഴുന്ന നിർമ്മിത ബുദ്ധിയുള്ള യന്ത്രങ്ങളുടെ യുഗമാണ് ദി മേട്രിക്സ് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പശ്ചാത്തലം.

മേട്രിക്സ് എന്ന സ്വപ്‍നലോകത്ത് മനുഷ്യരെ അടിമകളെപ്പോലെ ജീവിക്കാൻ വിട്ട്, അവരിൽ നിന്നുള്ള ഊർജ്ജം സ്വീകരിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഒരു കൂട്ടം മനുഷ്യർ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്.

ബുള്ളറ്റ് ടൈം എന്ന പ്രത്യേക വിഷ്വൽ എഫക്ട് സംവിധാനം ആദ്യമായി ഉപയോഗിച്ചതു വഴി, ദി മേട്രിക്സ്, ഹോളിവുഡ് ആക്ഷൻ ചിത്രങ്ങൾക്കിടയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേട്രിക്സ് റീലോഡഡ്, 2003ൽ പുറത്തിറങ്ങി.