The Matrix Reloaded
ദി മേട്രിക്സ് റീലോഡഡ് (2003)

എംസോൺ റിലീസ് – 408

Download

7233 Downloads

IMDb

7.2/10

സയൻസ് ഫിക്ഷൻ സിനിമകളിലെ നാഴികക്കല്ലായ മേട്രിക്സ് ട്രിലജിയിലെ രണ്ടാമത്തെ ചിത്രമാണ് ദി മേട്രിക്സ് റീലോഡഡ്.

ആക്ഷനിലും സാങ്കേതികതയിലും വിസ്മയങ്ങൾ തീർത്ത്, 150 മില്യൻ ഡോളർ ചെലവിൽ നിർമിച്ച ചിത്രം വാരിയത് 739 മില്യൻ ഡോളറാണ്. അക്കാലത്തെ പല റെക്കോഡുകളും ചിത്രം തകർത്തു. ഒന്നാം ഭാഗത്തിലെ ഫിലോസഫിക്കൊപ്പം അത്യുഗ്രൻ ഫൈറ്റിങ്ങും കാർ ചേസുമെല്ലാം ചേർന്ന് രണ്ടു മണിക്കൂർ സമ്പൂർണ എൻ്റർടെയ്നറാണ് ചിത്രം.

മേട്രിക്സ് എന്ന കമ്പ്യൂട്ടർ നിർമിത ലോകത്ത് നിന്ന് പുറത്തു കടന്നവർ ഇപ്പോൾ വലിയൊരു സംഘമായിരിക്കുന്നു. സയോൺ എന്ന അവരുടെ സിറ്റിയെ തകർക്കാൻ മേട്രിക്സ് യന്ത്രങ്ങളെ അയച്ചിരിക്കുകയാണ്. ഭൂമിക്കടിയിലുള്ള സയോണിലേക്ക് എത്തുന്ന അവയെ ചെറുക്കാൻ സയോൺ ഒരുങ്ങുകയാണ്. നിയോ എന്ന ‘ദ വണ്ണി’ലാണ് മോർഫിയസിന് വിശ്വാസം. പക്ഷേ സയോണിലെ മറ്റു നേതാക്കൾ മോർഫിയസിൻ്റെ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. സയോണിനെ രക്ഷിക്കാൻ പുതിയ ഉത്തരവാദിത്തങ്ങളുമായി നിയോ ഇറങ്ങുകയാണ്.

ചിത്രത്തിലെ ഫ്രീവേ കാർ ചേസ് സീൻ സിനിമാ ചരിത്രത്തിലെ തന്നെ മികച്ച കാർ ചേസ് രംഗങ്ങളിലൊന്നായി കരുതപ്പെടുന്നു. കീയാനു റീവ്സ്, ലോറൻസ് ഫിഷ്ബേൺ, ക്യാരി ആൻ മോസ് എന്നിവരുടെ തകർപ്പൻ പ്രകടനം ഏറെ ശ്രദ്ധ നേടി.