The Mauritanian
ദി മൗറിറ്റാനിയൻ (2021)

എംസോൺ റിലീസ് – 3034

Download

4772 Downloads

IMDb

7.5/10

2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് ദി മൗറിറ്റാനിയൻ.

2015 ൽ ഇറങ്ങിയ ഈ പുസ്തകം പല രാജ്യങ്ങളിലേയും ബെസ്റ്റ് സെല്ലർ ആയിരുന്നു. 2021ൽ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ മക്ഡൊണാൾഡാണ്. പ്രശസ്ത അഭിനേതാക്കളായ ജോഡി ഫോസ്റ്ററും ബെനെഡിക്ട് കുംബർബാച്ചും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമയിൽ അവരെ മറികടക്കുന്ന പ്രകടനമാണ് കേന്ദ്ര കഥാപാത്രമായ മൊഹാമെദുവിനെ സ്ക്രീനിൽ എത്തിച്ച തഹാർ റഹിം എന്ന ഫ്രഞ്ച് നടൻ കാഴ്ച വെച്ചിട്ടുള്ളത്. 2021 ലെ ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രെസ്സ് പുരസ്കാരം ഈ ചിത്രത്തിലൂടെ ജോഡി ഫോസ്റ്റർ നേടുകയുണ്ടായി. മറ്റ് പല അന്താരാഷ്ട്ര അവാർഡ് നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.